2019, മാർച്ച് 22, വെള്ളിയാഴ്‌ച

മണ്ണ് നൂണ്ടെഴും കുഞ്ഞു കീടങ്ങൾ
ആകെ മണ്ണിനെ വിസ്മയിപ്പിക്കും
വാക്ക് തീർക്കുന്ന നല്ല ഭാവന
നമ്മളെയാകെ പൂവിടുവിക്കും
ഹാരിസ് നെൻമേനിയുടെ 'മാജി' എന്ന നോവൽ മികച്ച ഒരു വായനാനുഭവം തന്നെ. പൂർണ- ഉറൂബ് നോവൽ മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട നോവലാണിത്. ഇന്നത്തെ ജല ദിനം തീരുന്ന മണിക്കൂറുകളിൽ എന്റെ വായന തീരുന്നു,.ജലം എന്നത്  എത്രമാത്രം പൊള്ളലുകൾ ഉണ്ടാക്കും വരും കാലങ്ങളിൽ എന്നതിന്റെ തീവ്ര സൂചനകൾ. സാർവദേശീയവും കാലികവുമായ പേരുകളും പ്രമേയവും.. ഇനി വരാനിരിക്കുന്ന ജല യുദ്ധങ്ങളിലേക്ക് - വിപത്തുകളിലേക്ക് ചിന്തയെ നടത്തുന്ന നല്ല രചന. കുത്തക മുതലാളിത്തങ്ങൾ രാജ്യദ്രോഹികളെ ഉണ്ടാക്കുന്നതെങ്ങനെയെന്നും കാണാം..
'മാജി' മറ്റൊരിടമല്ല. ഞാനും നിങ്ങളും പാർക്കുന്ന ഗ്രാമങ്ങളാണ്.അസീസ് തരുവണയുടെ പിൻകുറിപ്പും ഇഷ്ടാവും


2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

പിണക്കക്കടുപ്പം

പിണങ്ങിയാല്‍ പിന്നെ
ശൂന്യതയാണ്
ഊണില്ല
ഉറക്കില്ല
രാവില്ല
രാപ്പനിയില്ല
ചിരിയില്ല
ചിരിപ്പിക്കലില്ല


ഉള്ളത് പറയട്ടെ

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

സ്വ.....കാര്യം

കണ്ണില്‍ നോക്കിപ്പറയാനെനിക്ക് വയ്യാത്തത് കൊണ്ട്ഞാന്‍
കണ്ണില്‍ നോക്കാറില്ലീയ്ടെ
തറഞ്ഞത് കരളിലായത് കൊണ്ട്
കുടഞ്ഞെറിയാനും കഴിഞ്ഞില്ല
കരിപ്പാത്രം കഴുകുമ്പോഴും കുടഞ്ഞ് വിരിക്കുമ്പോഴും
പതഞ്ഞ് വരും മനസിലേക്ക്..
വല്ലാത്ത ഒരു സുഖമാണ്...
ഒറ്റക്ക് ഇങ്ങനെ ....
ആരോടും പറയാനാവാതെ
കരളില്‍ കുരുത്ത ഈ ഇഷ്ടം..